തിരുവനന്തപുരം: പോസ്റ്റൽ വകുപ്പിലെ പായ്ക്കിംഗ് ജോലികൾ കുടുംബശ്രീ ചെയ്യുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്കും പോസ്റ്റൽ സർവീസ് ഹെഡ് ക്വാർട്ടർ ഡയറക്ടർ കെ.കെ. ഡേവിസും ഒപ്പിട്ടു. ഇതിലൂടെ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുന്നതായി യോഗത്തിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ച മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന പദ്ധതിയാണിതെന്ന് മന്ത്രി അബ്ദു റഹ്മാൻ പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങളുൾപ്പെടെ കൊറിയർ ആക്കി അയക്കാനുള്ള ശ്രമം സർക്കാർ ഏറ്റെടുത്തിരിക്കുന്നതായും ബാങ്കിംഗ് മേഖലയിലേക്കു കൂടി തപാൽ വകുപ്പ് കടക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീക്ക് കൂടുതൽ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹർ ഘർ തരംഗയുടെ ഭാഗമായി തപാൽ വകുപ്പ് തയാറാക്കിയ ദേശീയ പതാക പരിപാടിയിൽ പ്രകാശിപ്പിച്ചു. പോസ്റ്റൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ഷ്യുലി ബർമൻ, കേരള പോസ്റ്റൽ സർവീസ് ഹെഡ് ക്വാർട്ടർ കെ.വി. വിജയകുമാർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്രീകാന്ത് എ.എസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |