തിരുവനന്തപുരം: പ്രവാസികൾക്ക് ജീവിതകാലം മുഴുവൻ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വർഷത്തെ രജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ വർഷം മികച്ച പ്രതികരണമായിരുന്നു. മഹാമാരി സൃഷ്ടിച്ച പ്രയാസകാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭവിഹിതം പത്തുശതമാനമായി സർക്കാർ നിലനിറുത്തിയിട്ടുണ്ട്. അതിനായി സബ്സിഡി 0.7 ശതമാനം വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |