SignIn
Kerala Kaumudi Online
Thursday, 25 April 2024 12.02 PM IST

വിദ്യ കൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരു വചനം ഏവർക്കും പ്രചോദനം: രാഷ്ട്രപതി

rastra

കാസർകോട്: സ്‌കൂളുകളും കോളേജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണെന്നും വിദ്യ കൊണ്ട് പ്രബുദ്ധരാവുകയെന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഏവർക്കും പ്രചോദനമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പെരിയ തേജസ്വിനി ഹിൽസിൽ കേരള കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തിൽ ബിരുദദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാക്ഷരതയിലും സ്ത്രീ വിദ്യാഭ്യാസത്തിലും കേരളത്തെ പ്രശംസിച്ച രാഷ്ട്രപതി,​ മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയും പരാമർശിച്ചു. സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ നിമിഷം. ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച വിദ്യാർത്ഥികളും അവരുടെ കുടുംബവും വിദ്യയിലൂടെ ശാക്തീകരിക്കപ്പെടുകയാണ്. നിങ്ങളുടെ നേട്ടം രാഷ്ട്രനിർമ്മാണ ദൗത്യത്തിന് സംഭാവന നൽകുന്നു - രാഷ്ട്രപതി പറഞ്ഞു

 കേരളത്തിന് പ്രശംസ

പഠനമേഖലയിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ്. യുനെസ്‌കോയുടെ ഗ്ലോബൽ നെറ്റ് വർക്കിൽ കേരളത്തിൽനിന്ന് തൃശ്ശൂരും നിലമ്പൂരുമുണ്ട്. കേരളീയരെ സാക്ഷരരാക്കാൻ പി.എൻ. പണിക്കർ അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേരളത്തിൽ പി.എൻ. പണിക്കരുടെ പ്രതിമ തലസ്ഥാനത്ത് അടുത്ത ദിവസം അനാച്ഛാദനം ചെയ്യുകയാണ്. മഹാജ്ഞാനിയും സാമൂഹിക പരിഷ്‌ക്കർത്താവുമായ ശ്രീനാരായണഗുരു എന്നും വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. നളന്ദയും തക്ഷശിലയും ഉൾപ്പെടെ വിദ്യാഭ്യാസത്തിന്റെ കേദാരമായ നാടാണ് ഭാരതം. ആര്യഭട്ടനും ഭാസ്‌കരാചാര്യനും പാണിനിയും എന്നും ഊർജ്ജമാണ്. ഗാന്ധിജി തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രചോദിപ്പിച്ചു. കൊവിഡിനെ പ്രതിരോധിക്കാൻ യത്നിക്കുന്ന ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും രാഷ്ട്രപതി അഭിനന്ദിച്ചു.

കാസർകോട്

കേരളത്തിന്റെ കിരീടം

സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യമുള്ള കേരളം സന്ദർശിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഇവിടത്തെ ആളുകളുടെ ഊഷ്മളതയും പച്ചപ്പ് നിറഞ്ഞ വയലുകളും ബീച്ചുകളും കായലുകളും കുന്നുകളും കാടുകളും ഏറെ ആകർഷണീയമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ' കിരീടമാണ് കാസർകോട്. ജൈവ വൈവിധ്യത്താൽ സമ്പന്നമാണ് കാസർകോട് . 'ഭാഷാ ഐക്യം'കാസർകോട് അഭിമാനിക്കുന്ന പ്രകൃതിദത്ത സൗന്ദര്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുൻ തലമുറകൾ സംരക്ഷിച്ചു പോന്ന അമൂല്യമായ പൈതൃകമാണിത്. ഏഴ് ഭാഷകളും സംഗമിച്ചതുപോലെ പരിസ്ഥിതിയും കാത്തുസൂക്ഷിക്കണം-രാഷ്ട്രപതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RASHTRAPATHI PRASANGAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.