SignIn
Kerala Kaumudi Online
Thursday, 25 April 2024 4.04 PM IST

ഡോ. കെ. മുത്തുലക്ഷ്മി സംസ്കൃത യൂണി. പ്രോ വൈസ് ചാൻസലർ

muthulakshmi

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ പ്രോ വൈസ് ചാൻസലറായി ഡോ. കെ. മുത്തുലക്ഷ്മി ചുമതലയേറ്റു. സർവകലാശാല വേദാന്തം വകുപ്പ് മേധാവിയും ഡീനുമായിരുന്നു. പ്രശസ്ത സംസ്കൃത പണ്ഡിതനും ആയുർവേദ വിദഗ്ദ്ധനുമായിരുന്ന പരേതനായ വൈദ്യഭൂഷണം രാഘവൻ തിരുമുല്പാടിന്റെ മകളാണ്. വിവർത്തനത്തിനുള്ള 2008ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഡോ. എം.എസ്. വല്യത്താന്റെ 'ലെഗസി ഒഫ് ചരക' മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. സുശ്രുത പൈതൃകം, അദ്വൈതം - ആത്മദർശനത്തി​ന്റെ പൊരുൾ തുടങ്ങി​യവയും വി​വർത്തനം ചെയ്തു. 1998 മുതൽ സംസ്കൃത സർവകലാശാലയിൽ അദ്ധ്യാപികയാണ്. ചലച്ചി​ത്ര നി​രൂപകൻ ഡോ. സി​.എസ്. വെങ്കടേശ്വരനാണ് ഭർത്താവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRO VC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.