തിരുവനന്തപുരം: 'കൃഷിഭൂമി കർഷകന്" എന്ന മുദ്രാവാക്യവുമായി രാഷ്ട്രീയ കിസാൻ മഹാ സംഘ് (ആർ.കെ.എം.എസ്) സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കർഷക പ്രതിഷേധ സംഗമം നടത്തി. ദേശീയ കൺവീനർ ശിവകുമാർ കക്കാജി ഉദ്ഘാടനം ചെയ്തു. ആർ.കെ.എം.എസ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കോർഡിനേറ്റർ കെ.വി. ബിജു, ലിയോ കോളോസോ, ഒലൻസിയോ സീമോസസ്, രാമകൃഷ്ണ തണ്ടേൽ, കുറുബൂർ ശാന്തകുമാർ, ദേവ ശിഖാമണി, നരസിംഹ നായിഡു, അഡ്വ. ജോൺ ജോസഫ്, ഫാ.സ്കറിയ കയ്യൂർ, വിദ്യാധരൻ.സി.വി, പി.ജെ.ജോൺ മാസ്റ്റർ, സിറാജ് കൊടുവായൂർ, ചിത്ര നിലമ്പൂർ, ആന്റോ ഏലിയാസ്, ബിനു പുത്തൻപുരയ്ക്കൽ, സീറ്റ ദാസൻ, സണ്ണി ആന്റണി, ബ്രദർ പീറ്റർ, ജോൺ ബോസ്കോ, മുണ്ടേല പ്രസാദ്, പി.പി.ഏനു, സബ് വാഹിനി, പോൾസൺ കറുകുറ്റി, മനു ജോസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |