SignIn
Kerala Kaumudi Online
Friday, 19 April 2024 8.55 AM IST

വിമാനത്തിലെ പ്രതിഷേധം: അദ്ധ്യാപകന് സസ്‌പെൻഷൻ

protest-against-cm-at-fli

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ മുട്ടന്നൂർ എയ്ഡഡ് യു.പി സ്‌കൂൾ അദ്ധ്യാപകൻ ഫർസിൻ മജീദിനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. രക്ഷിതാക്കൾ കൂട്ടമായെത്തി കുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയും അദ്ധ്യാപകനെതിരെ പരാതിപ്പെടുകയും ചെയ്തതിനെ തുടർന്നാണ് നടപടി. കുട്ടികൾ ഭയപ്പാടിലാണെന്ന് രക്ഷിതാക്കൾ പറയുന്നു.

സംഭവത്തിൽ അദ്ധ്യാപകനെതിരെ ഡി.പി.ഐയുടെ നിർദ്ദേശപ്രകാരം ഡി.ഡി.ഇ അന്വേഷണം തുടങ്ങി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനോട് അദ്ധ്യാപകനെ കുറിച്ച് അന്വേഷിച്ച് എത്രയുംവേഗം റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയും നിർദ്ദേശിച്ചിരുന്നു.

എസ്.എഫ്‌.ഐയും ഡി.വൈ.എഫ്‌.ഐയും സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അതേസമയം പ്രവർത്തകരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PROTEST AGAINST CM AT FLIGHT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.