പനാജി: ഗോവ ഗവർണറായി പി.എസ്.ശ്രീധരൻപിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ് ഭവനിൽ രാവിലെ 11ന് മഹാരാഷ്ട്ര - ഗോവ ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത സത്യവാചകം ചൊല്ലിക്കൊടുക്കും. യാക്കോബായ സഭ സിനിഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ മാർ അത്താനിയോസ്, ഓർത്തഡോക്സ് സഭ ബിഷപ്പ് പുലിക്കോട്ടിൽ ജൂലിയോസ്, മാർത്തോമ സഭ പ്രതിനിധികളായ സിജോ എം.എബ്രഹാം, ഫാദർ ജിനു ഡാനിയേൽ, പെന്തകോസ്ത് ചർച്ച് സംസ്ഥാന മേധാവി പാസ്റ്റർ പി.ജെ.തോമസ്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ്, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ബി.രാധാകൃഷ്ണ മേനോൻ, ജി.രാമൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |