SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.48 PM IST

കമ്പനി / കോർപ്പറേഷൻ അക്കൗണ്ടന്റ്, നിയമനം 6 ശതമാനം മാത്രം

psc

തിരുവനന്തപുരം:റാങ്ക് ലിസ്റ്റ് കാലാവധി 2022 ജനുവരി 20 ന് അവസാനിക്കാനിരിക്കെ, കമ്പനി / കോർപ്പറേഷൻ അക്കൗണ്ടന്റ് നിയമനം ഇഴയുന്നു. കമ്പനി / ബോർഡ് / കോർപ്പറേഷനുകളെ രണ്ടായി തിരിച്ച് രണ്ട് കാറ്റഗറികളിലേക്ക് 2015 ഏപ്രിലിൽ വിജ്ഞാപനം ക്ഷണിച്ച് തയാറാക്കിയ ലിസ്റ്റിൽ നിന്ന് നിയമനം നടന്നത് ആറ് ശതമാനം മാത്രമാണ്. ആദ്യ കാറ്റഗറിയിൽ നിന്ന് 116 പേർക്കും രണ്ടാം കാറ്റഗറിയിൽ നിന്ന് 76 പേർക്കുമാണ് നിയമന ശുപാർശ നൽകിയത്. കൊവിഡ് പ്രതിസന്ധിയിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം നടക്കാത്തതും ദിവസ വേതനക്കാരെ നിലനിറുത്തുന്നതും കാരണമാണ് നിയമനം മുടങ്ങുന്നത്. ഒഴിവുകൾ പൂഴ്‌ത്തി വയ്‌ക്കുന്നതായും പരാതിയുണ്ട്.

നിയമനം 12 സ്ഥാപനങ്ങളിലേക്ക്

വിജ്ഞാപനത്തിൽ 12 സ്ഥാപനങ്ങളിലേക്ക് നിയമനം നൽകുമെന്നാണ് പറഞ്ഞിരുന്നത്. ഇതനുസരിച്ച് രണ്ട് കാറ്റഗറികളിലായി വിജ്ഞാപനം ക്ഷണിച്ച് പരീക്ഷ ഒന്നിച്ച് നടത്തി വ്യത്യസ്ത പട്ടിക തയ്യാറാക്കുകയായിരുന്നു.ആദ്യ കാറ്റഗറിയിൽ മെയിൻ ലിസ്റ്റിൽ 672 പേരും രണ്ടാമത്തേതിൽ 662 പേരുമായി സപ്ലിമെന്ററി അടക്കം ആകെ മൂവായിരത്തോളം പേരാണ് രണ്ട് ലിസ്റ്റിലും ഉൾപ്പെട്ടത്. ഇതിൽ നിന്നും ഇതുവരെ നടന്നത് 192 നിയമനങ്ങൾ മാത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.