തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള അഭിമുഖം സെപ്തംബർ ഒന്നുമുതൽ ആരംഭിക്കാൻ പി.എസ്.സി തീരുമാനം. സെപ്തംബർ ഒന്നിന് ആരംഭിച്ച് 30ഓടെ അവസാനിപ്പിക്കുന്ന തരത്തിലാണ് അഭിമുഖങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 582 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഒന്നാം സ്ട്രീമിന്റെ മെയിൻ ലിസ്റ്റിൽ 68 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 129 പേരുമുണ്ട്. രണ്ടാം സ്ട്രീമിൽ 70,119, മൂന്നാം സ്ട്രീമിൽ 71,125 എന്നിവർ വീതം ഉൾപ്പെട്ടതാണ് ലിസ്റ്റുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |