SignIn
Kerala Kaumudi Online
Saturday, 20 April 2024 4.42 AM IST

പത്താം തലം പ്രാഥമിക പരീക്ഷ : മുഴുവൻ അർഹതാ പട്ടികയും പി.എസ്.സി പ്രസിദ്ധീകരിച്ചു

psc

തിരുവനന്തപുരം: പത്താം തലം പ്രാഥമിക പരീക്ഷ നടന്ന 192 കാറ്റഗറികളിലേക്കുമുള്ള അർഹതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. സംസ്ഥാനതല , ജില്ലാതല , സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻ.സി.എ തസ്തികകളാണ് വിവിധ കാറ്റഗറിയിൽപ്പെടുന്നത്.

നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന മുഖ്യ പരീക്ഷയിൽ പങ്കെടുക്കുന്നതിന് അർഹത നേടിയവർ കൺഫർമേഷൻ നൽകേണ്ടതില്ലെന്നും, പരീക്ഷാ തീയതിക്ക് 15 ദിവസം മുമ്പ് അഡ്മിഷൻ ടിക്കറ്റ് ലഭിക്കുമെന്നും പി.എസ്.സി അറിയിച്ചു. പരീക്ഷാകേന്ദ്രങ്ങളിലോ തീയിതിയിലോ മാറ്റം അനുവദിക്കില്ല. പത്താംതലം പ്രാഥമിക പരീക്ഷകൾ വിവിധ ഘട്ടങ്ങളിലായി നടന്നതിനാൽ ഓരോ ഘട്ടത്തിലേയും മാർക്കുകൾ ഏകീകരിച്ചാണ് മൂല്യനിർണ്ണയം നടത്തിയത്. ഇതിന് പി.എസ്.സി. വിദഗ്ദ്ധ സംഘത്തെ നിയമിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് പി.എസ്.സി വെബ്‌സൈറ്റിലുണ്ട് .

നാലു ഘട്ടങ്ങളിലായി പ്രാഥമിക പരീക്ഷ നടന്നതിനാൽ ഫെബ്രുവരി 20 നുള്ള ഒന്നാം ഘട്ടത്തിൽ പരീക്ഷ എഴുതിയവർക്ക് എ , ഫെബ്രുവരി 25 നുള്ള രണ്ടാം ഘട്ടത്തിന് ബി, മാർച്ച് 3 നുള്ള മൂന്നാം ഘട്ടത്തിന് സി , മാർച്ച് 13 നുള്ള നാലാം ഘട്ടത്തിന് ഡി എന്നീ കോഡുകൾ ചേർത്താണ് അർഹത നേടിയവരുടെ രജിസ്റ്റർ നമ്പർ കൊടുത്തിട്ടുള്ളത്. കൊവിഡ് കാരണമോ മറ്റോ ജൂലായ് 3 നുള്ള അഞ്ചാം ഘട്ടത്തിൽ പരീക്ഷ എഴുതിയവർ, അവർക്ക് ആദ്യം നിശ്ചയിച്ച പരീക്ഷാ തീയതിക്കനുസരിച്ച് കോഡ് കണ്ടെത്തണം . അർഹത നേടിയവർക്കുള്ള മുഖ്യ പരീക്ഷയുടെ തീയതികളും തസ്തിക തിരിച്ചുള്ള വിശദമായ സിലബസും ഇതാദ്യമായി പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.