SignIn
Kerala Kaumudi Online
Saturday, 20 April 2024 7.14 AM IST

സ്റ്റാഫ് നഴ്സ് സാദ്ധ്യതാപ്പട്ടിക

p

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 213/2021) തസ്തികയിലേക്ക് സാദ്ധ്യതാപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്‌.സി യോഗം തീരുമാനിച്ചു.

അഭിമുഖം

സാമൂഹ്യനീതി വകുപ്പിൽ ഇൻസ്ട്രക്ടർ (ലെതർ വർക്സ്) (കാറ്റഗറി നമ്പർ 194/2019), ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 552/2021) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപട്ടിക

ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (അനസ്‌തേഷ്യ) മൂന്നാം എൻ.സി.എ. ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 160/2020),പൊതുമരാമത്ത് (ഇലക്‌ട്രോണിക്സ് വിംഗ്) വകുപ്പിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്സ്)/ ഓവർസയർ ഗ്രേഡ് 1 (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 192/2019) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ഓൺലൈൻ പരീക്ഷ

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) മാത്തമാറ്റിക്സ്- നാലാം എൻ.സി.എ.- പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 490/2021) എന്നീ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

ഒ.എം.ആർ പരീക്ഷ

ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 256/2021) തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 5 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഫോൺ: 0471 2546412.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.