SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.16 PM IST

പി.എസ്.സി അഭിമുഖം

p

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2 (പട്ടികവർഗം) തസ്തികയിലേക്ക് 11ന് രാവിലെ 11.30 ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി,​ കാറ്റഗറി നമ്പർ 287/2021) തസ്തികയിലേക്ക് 16ന് ഉച്ചയ്‌ക്ക് 12.30ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).


 രേഖാപരിശോധന

പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്‌മാൻ (സിവിൽ) (കാറ്റഗറി നമ്പർ 206/2020) തസ്തികയിലേക്കുളള സാദ്ധ്യതാ പട്ടികയിലുള്ളവർക്ക് 8, 9 തീയതികളിൽ രേഖാപരിശോധന നടത്തും. കോഴിക്കോട് ജില്ലാ ഓഫീസിൽ ഹാജരാകാൻ എസ്.എം.എസ്./പ്രൊഫൈൽ സന്ദേശം ലഭിച്ചവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം നിർദ്ദിഷ്ട ദിവസം ഹാജരാകണം.

ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ അസിസ്‌റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ ഒന്നാം എൻ.സി.എ എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 264/2020) തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിലും മറ്റ് ജില്ലക്കാർക്ക് 14 വരെ സമീപ പി.എസ്.സി ഓഫീസിലും രേഖാപരിശോധന നടത്തും.

കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 74/2021) തസ്തികയിൽ 17, 18 തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി ആസ്ഥാനത്ത് രേഖാപരിശോധന നടത്തും.

 ഒ.എം.ആർ പരീക്ഷ

വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്‌റ്റന്റ് (സംസ്‌കൃതം) എൻ.സി.എ മുസ്ലിം, പട്ടികജാതി (കാറ്റഗറി നമ്പർ 365/2018, 366/2018), ഹൈസ്‌കൂൾ അസിസ്റ്റന്റ് (സംസ്‌കൃതം) എൻ.സി.എ,​ മുസ്ലിം, പട്ടികജാതി (കാറ്റഗറി നമ്പർ 373/2019, 374/2019) തസ്തികകളിലേക്ക് 16ന് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്‌കൂൾ,​ കാറ്റഗറി നമ്പർ 524/2019), മലയാളം മീഡിയം (കാറ്റഗറി നമ്പർ 390/2020) തസ്തികകളിലേക്ക് 17ന് ഉച്ചയ്‌ക്ക് 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. തിരുവനന്തപുരം ജില്ലയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ളവർക്ക് തിരുവനന്തപുരം പേട്ട ഗവ.എച്ച്.എസ്.എസ് (ബോയ്സ്) സ്‌കൂളിൽ പരീക്ഷ നടത്തും. ഹെൽപ്‌ലൈൻ 0471 2546412.

വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ.സി.എ എസ്.സി.സി.സി (കാറ്റഗറി നമ്പർ 124/2020) തസ്തികയിലേക്ക് 21ന് ഉച്ചയ്‌ക്ക് 2.30 മുതൽ 4.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

 വകുപ്പുതല പരീക്ഷ
ജനുവരിയിലെ വകുപ്പുതല പരീക്ഷാവിജ്ഞാപന പ്രകാരം 16, 17, 18, 19, 21, 22 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചിയിച്ചിട്ടുള്ള പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.