തിരുവനന്തപുരം: എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് എന്നീ തസ്തികകളിലേക്ക് ഒഴിവുകൾക്ക് ആനുപാതികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. എൽ.ഡി ക്ലർക്ക്, എൽ.ജി.എസ് തസ്തികയിൽ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പി.എസ്.സി ചെയർമാൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതനുസരിച്ച് വകുപ്പ് മേധാവികളോട് ഒഴിവുകൾ അറിയിക്കാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ മാസം 15നകം പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരുന്നത്. മുൻപ് ഒഴിവുകളുടെ അഞ്ചിരട്ടി പേരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഒഴിവുകൾക്ക് ആനുപാതിമായി മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന എൽ.ഡി ക്ലർക്ക്, എൽ.ജി.എസ് തസ്തികയിലേക്ക് ഒഴിവുകളുടെ യഥാർത്ഥ വിവരം ലഭിച്ച ശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി യോഗം തീരുമാനമെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |