തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ - കമാൻഡോ വിംഗ്, കാറ്റഗറി നമ്പർ 136/2022)) തസ്തികയിൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ്18. പ്രായപരിധി 18 - 22. കൂടുതൽ വിവരങ്ങൾ പി.എസ്.സി ബുള്ളറ്റിനിൽ.
അഭിമുഖം
വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (സംസ്ഥാനതലം) (പട്ടികജാതി/പട്ടികവർഗം, കാറ്റഗറി നമ്പർ 330/2019) തസ്തികയിലേക്ക് 6ന് രാവിലെ 9ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഗാർഡ് - ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 35/2021) തസ്തികയിലേക്ക് 18ന് രാവിലെ 11.30ന് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ ആയുർവേദ കോളേജിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ) (കാറ്റഗറി നമ്പർ 325/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 18, 19, 20 തീയതികളിൽ പി.എസ്.സി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 126/2018) തസ്തികയിലേക്ക് 11, 12, 13 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ ലിമിറ്റഡിൽ ലാബ് ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 203/2019), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 2/2020) തസ്തികകളിലേക്ക് 11ന് രാവിലെ 10.30 മുതൽ 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പൊതുപ്രാഥമിക പരീക്ഷ - ആദ്യഘട്ടം
പൊതുപ്രാഥമിക പരീക്ഷയുടെ (2022) ഭാഗമായി പത്താംതരം വരെ യോഗ്യത ആവശ്യമുള്ള തസ്തികകളിലേക്കുള്ള ആദ്യഘട്ട ഒ.എം.ആർ. പരീക്ഷ 15ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |