തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ബയോകെമിസ്ട്രി) - മൂന്നാം എൻ.സി.എ - എൽ.സി/എ.ഐ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ന്യൂറോളജി) - ഒന്നാം എൻ.സി.എ- പട്ടികജാതി എന്നീ തസ്തികളിൽ അഭിമുഖം നടത്താൻപി.എസ്.സി യോഗം തീരുമാനിച്ചു.
ഓൺലൈൻ പരീക്ഷ നടത്തും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്സ്) ലക്ചറർ ഇൻ സിവിൽ എൻജിനീയറിംഗ് (ഒന്നാം എൻ.സി.എ- (പട്ടികവർഗം)സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (ഗവ. കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്) ഒന്നാം എൻ.സി.എ. എസ്.ഐ.യു.സി. നാടാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ കോമേഴ്സ് ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ എൻജിനീയറിംഗ്) ഒന്നാം എൻ.സി.എ. ഹിന്ദു നാടാർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ) തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്തും.
സാദ്ധ്യതാപട്ടിക
സെക്രട്ടേറിയേറ്റ്/പി.എസ്.സി എന്നിവിടങ്ങളിൽ ബൈൻഡർ തസ്തികയിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
വിവരണാത്മകപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പബ്ലിക് അഡ്മിനിസ്ട്രേഷൻ) തസ്തികയിൽ വിവരണാത്മകപരീക്ഷ നടത്തും
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
പൊലീസ് വകുപ്പിൽ (ആംഡ് പൊലീസ് ബറ്റാലിയൻ) പൊലീസ് കോൺസ്റ്റബിൾ - ഒന്നാം എൻ.സി.എ എസ്.സി.സി.സി, ഒന്നാം എൻ.സി.എ. ധീവരതസ്തികയിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |