SignIn
Kerala Kaumudi Online
Thursday, 25 April 2024 2.07 AM IST

പി.എസ്.സി സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

p

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവ. സെക്രട്ടേറിയേറ്റ്/ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റ് /ലോക്കൽ ഫണ്ട് ആഡിറ്റ്/അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 89/2019),വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിംഗ്) ലൈൻമാൻ, സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് - പാർട്ട് 1, 2, 3 (ജനറൽ കാറ്റഗറി, മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി ക്വോട്ട-മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘത്തിലെ സേവനം) (കാറ്റഗറി നമ്പർ 229/2020, 230/2020, 231/2020), സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലാർക്ക് - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 149/2020, 150/2020), കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അസിസ്റ്റന്റ് പാർട്ട് -1, ജനറൽ, പാർട്ട് 2 സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പർ 401/2019, 402/2019) തസ്തികകളിലെ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.


അഭിമുഖം നടത്തും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക്സ്) - ഒന്നാം എൻ.സി.എ. - എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 770/2021), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) - തസ്തികമാറ്റം മുഖേന - (കാറ്റഗറി നമ്പർ 311/2021), ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) - രണ്ടാം എൻ.സി.എ. ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 698/2021), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - അറബിക് (എൽ.പി.എസ്) - നാലാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 781/2021), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) - ഒന്നാം എൻ.സി.എ - എസ്.സി.സി.സി (കാറ്റഗറി നമ്പർ 641/2021) തസ്‌തികകളിൽ അഭിമുഖം നടത്തും.

ചുരുക്കപ്പട്ടിക

ഇടുക്കി, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ (എച്ച്.എസ്.) - എൻ.സി.എ. വിശ്വകർമ്മ, എൽ.സി./എ.ഐ., മുസ്ലിം (കാറ്റഗറി നമ്പർ 425/2020, 426/2020, 427/2020), കാസർകോട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (നാച്ചുറൽ സയൻസ്) - മലയാളം മീഡിയം - ഒന്നാം എൻ.സി.എ. - എസ്.ഐ.യു.സി നാടാർ, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 446/2019, 447/2019), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) - മലയാളം മീഡിയം - ഒന്നാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 327/2021), പാലക്കാട്, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.ടി (മാത്തമാറ്റിക്സ്)- മലയാളം മീഡിയം - എൻ.സി.എ.- എസ്.സി.സി.സി., എൽ.സി./എ.ഐ., ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 369/2019, 370/2019, 371/2019), തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഭാരതീയ ചികിത്സാവകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 256/2021) തസ്‌തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

ഓൺലൈൻപരീക്ഷ

ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (സിവിൽ) - നേരിട്ടുള്ള നിയമനം (വകുപ്പുതല ക്വാട്ട) (കാറ്റഗറി നമ്പർ 743/2021), ഭൂജല വകുപ്പിൽ ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് (കാറ്റഗറി നമ്പർ 390/2021) തസ്തികകളിൽ ഓൺലൈൻ പരീക്ഷ നടത്തും.

ഓൺലൈൻ/ഒ.എം.ആർ പരീക്ഷ
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്) (കാറ്റഗറി നമ്പർ 595/2021) തസ്‌തികയിൽ ഓൺലൈൻ/ഒ.എം.ആർ പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.