SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.09 AM IST

പി.എസ്.സി വാർത്തകൾ

p

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം, കാറ്റഗറി നമ്പർ 517/2019) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം ജൂലായ് 6, 7, 8, 14, 15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.

കേരള പബ്ലിക് സർവീസ് കമ്മിഷൻ, ഗവ. സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡ് (നാലാം എൻ.സി.എ. - പട്ടികവർഗം, കാറ്റഗറി നമ്പർ 43/2020) തസ്തികയിലേക്ക് ജൂലായ് 13ന് രാവിലെ 11.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അഭിമുഖത്തിന് ഹാജരാകുന്നവർ പി.എസ്.സി.യുടെ വെബ്‌സൈറ്റിൽ നിന്ന് കൊവിഡ് 19 ചോദ്യാവലി പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യണം. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.

എൻഡ്യൂറൻസ് ടെസ്റ്റ് തീയതികളിൽ മാറ്റം

പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ - കമാൻഡോ വിംഗ്, കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് ജൂലായ് 9 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നടത്തേണ്ടിയിരുന്ന എൻഡ്യൂറൻസ് ടെസ്റ്റ് (5 കിലോമീറ്റർ ഓട്ടം - 25 മിനിട്ട്) ജൂലായ് 24 ലേക്കും പത്തനംതിട്ടയിൽ ജൂലായ് 11ലേക്കും ഇടുക്കിയിൽ ജൂലായ് 20ലേക്കും എറണാകുളത്ത് ജൂലായ് 30ലേക്കും തൃശൂരും പാലക്കാട്ടും ജൂലായ് 27ലേക്കും മലപ്പുറത്ത് ജൂലായ് 31ലേക്കും വയനാട്, കാസർകോട് ജില്ലകളിൽ ജൂലായ് 21ലേക്കും മാറ്റി. ജൂലായ് 28ന് എറണാകുളത്ത് നടത്തേണ്ടിയിരുന്ന എൻഡ്യൂറൻസ് ടെസ്റ്റ് ജൂലായ് 31ലേക്കും മലപ്പുറം ജില്ലയിൽ ആഗസ്റ്റ് ഒന്നിലേക്കും മാറ്റി. ഉദ്യോഗാർത്ഥികൾ ജൂലായ് 9, 28 തീയതികളിലെ അഡ്മിഷൻ ടിക്കറ്റുകളുമായി പുതുക്കിയ തീയതിയിൽ ഹാജരാകണം.

പ്രമാണപരിശോധന

തിരുവനന്തപുരം ജില്ലയിൽ ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2 - എൻ.സി.എ - മുസ്ലിം (കാറ്റഗറി നമ്പർ 533/2017) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ജൂലായ് 5ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.