SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.09 PM IST

ഏഴ് തസ്തികകളിൽ പി.എസ് .സി ചുരുക്കപ്പട്ടിക

p

തിരുവനന്തപുരം:കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ എൻ.സി.എ. - എസ്.സി.സി.സി. (കാറ്റഗറി നമ്പർ 522/2021), ആർക്കിയോളജി വകുപ്പിൽ ആർക്കിയോളജിക്കൽ കെമിസ്റ്റ് (കാറ്റഗറി നമ്പർ 131/2020), പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ (വുമൺ പൊലീസ് കോൺസ്റ്റബിൾ) (കാറ്റഗറി നമ്പർ 94/2020), കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 99/2020), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡിൽ ഗോഡൗൺ മാനേജർ - ജനറൽ കാറ്റഗറി - ഒന്നാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 105/2021), കേരള പൊലീസ് സർവീസിൽ ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 407/2020), ലാന്റ് റെവന്യൂ വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (സെലക്ഷൻ ഗ്രേഡ്) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 290/2020), വനിത ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (പട്ടികവർഗ്ഗം, വനിതകൾ മാത്രം) (കാറ്റഗറി നമ്പർ 291/2020) എന്നീ തസ്‌തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.

സാദ്ധ്യതാപട്ടിക

കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 330/2020) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

പ്രായോഗിക പരീക്ഷ
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക്ക് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 521/2021)തസ്തികയിലേക്ക് പ്രായോഗിക പരീക്ഷ നടത്തും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.