തിരുവനന്തപുരം: കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് കമ്പയിലർ - രണ്ടാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 106/2021) തസ്തികയിലേക്ക് 13 ന് രാവിലെ 9 നും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ റെക്കോർഡിസ്റ്റ് (കാറ്റഗറി നമ്പർ 197/2020) തസ്തികയിലേക്ക് 13 ന് രാവിലെ 11നും പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546385.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ബിവറേജസ്) (കാറ്റഗറി നമ്പർ 368/2017) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 13, 15 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.9 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546446.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈൻ) - പട്ടികജാതി/പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 298/2018) തസ്തികയിലേക്ക് 15 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |