തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ അപ്ലൈഡ് ആർട്ട് (പോളിടെക്നിക്ക്സ്) (കാറ്റഗറി നമ്പർ 235/2018) തസ്തികയിലേക്ക് 12, 13 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സി.എസ്.ആർ. ടെക്നിഷ്യൻ ഗ്രേഡ് 2/സ്റ്റെറിലൈസേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2, എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 526/2021, 401/2021) തസ്തികകളിലേക്ക് 12 ന് രാവിലെ 9.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ മോട്ടോർ മെക്കാനിക്ക് (കാറ്റഗറി നമ്പർ 398/2020)
തസ്തികയിലേക്ക് 7 ന് രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ
സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 475/2020)
തസ്തികയിലേക്ക് 10 മുതൽ 28 വരെ രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന
ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്2 (കാറ്റഗറി നമ്പർ 213/2021)
തസ്തികയിലേക്ക് 14, 18, 19 നവംബർ 1, 2, 3, 4, 8, 9, 10, 11, 15, 16, 22, 23,
24, 25, 26, 28, 29, 30 തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പി.എസ്.സി.
ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ അസിസ്റ്റന്റ് ഗ്രേഡ് 2 /ജൂനിയർ അസിസ്റ്റന്റ്
(പാർട്ട് 1- ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 229/2020) തസ്തികയിലേക്ക് 15 ന്
രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ
വകുപ്പിൽ സീവിങ് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ 748/2021) തസ്തികയിലേക്ക്
13 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വകുപ്പുതല പരീക്ഷ
ജൂലായ് 2022 വകുപ്പുതലവിജ്ഞാപന പ്രകാരം 13 ന് ഓൺലൈനായി നടത്തുന്ന പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |