SignIn
Kerala Kaumudi Online
Friday, 29 March 2024 1.11 PM IST

അൻവറിനെതിരായ പരാതി: നടപടി അറിയിക്കാൻ നിർദ്ദേശം

pv-anwar

കൊച്ചി: പി.വി. അൻവർ എം.എൽ.എയും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന പരാതി ആറുമാസത്തിനകം തീർപ്പാക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. കോടതി ഉത്തരവ് നൽകി എട്ട് മാസം കഴിഞ്ഞെങ്കിലും സ്ഥലം തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്‌മ കോ ഓർഡിനേറ്റർ കെ.വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ നിർദ്ദശം. താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ, കോഴിക്കോട് എൽ.എ ഡെപ്യൂട്ടി കളക്ടർ, താമരശേരി താലൂക്ക് അഡീഷണൽ തഹസിൽദാർ (എൽ.ആർ) എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PV ANVAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.