SignIn
Kerala Kaumudi Online
Friday, 19 April 2024 7.55 AM IST

പി.എൻ. പണിക്കർ അനുസ്മരണ ദേശീയ വായന മഹോത്സവം 19 മുതൽ

library-reading

തിരുവനന്തപുരം: പി.എൻ. പണിക്കർ അനുസ്മരണ ദേശീയ വായന മഹോത്സവത്തിന്റെ 25-ാം വാർഷികം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ സംഘടിപ്പിക്കും.19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വായനാദിനമായ ജൂൺ 19 മുതൽ ജൂലായ് 18 വരെ കുട്ടികളിലെ വായനാശീലവും ക്രിയാത്മകതയും പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടികളാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ ക്രമീകരിച്ചിരിക്കുന്നത്.

ക്വിസ്, പ്രസംഗ, ചിത്രരചന മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നു തന്നെ പങ്കെടുക്കാനുള്ള സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം രാജ്യത്തെ വിദ്യാഭ്യാസ വിചക്ഷണന്മാർ പങ്കെടുക്കുന്ന 25 വെബിനാറുകളും തയ്യാറാക്കിയിട്ടുണ്ട്. www.pnpanickerfoundation.org എന്ന വെബ്‌സൈറ്റിലൂടെ 18ന് ശേഷം വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 9400335076, 9810866406.

ഈ വർഷം മുതൽ മാതൃഭാഷയിലുള്ള കുട്ടികളുടെ പ്രഭാഷണ ചാതുര്യവും മാതൃഭാഷ അനായാസേന കൈകാര്യം ചെയ്യുന്നതിനുള്ള നൈപുണ്യവും വർദ്ധിപ്പിക്കുന്നതിന് വിദേശങ്ങളിൽ സംഘടിപ്പിക്കുന്നതുപോലെ വാക്ക് മത്സരം (Word Competition) ശ്രീകണ്‌ഠേശ്വരം പത്മാഭപിള്ളയുടെ ശബ്ദതാരാവലിയെ ആധാരമാക്കി കേരളത്തിലും ആദ്യമായി സംഘടിപ്പിക്കും. പി.എൻ. പണിക്കർ അനുസ്മരണദിനമായ ജൂൺ 19 മുതൽ ഒരു മാസം നീളുന്ന വായന മഹോത്സവം ദേശീയതലത്തിൽ ഭാരത സർക്കാർ, നീതി ആയോഗ്, കേരള സർക്കാർ, ദേശീയ ഡിജിറ്റൽ ലൈബ്രറി, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവർ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ പരിപാടികളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സജീവമായി പങ്കാളിത്തം വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: READING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.