SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.22 PM IST

മുതിർന്ന പത്രപ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു

r

കൊച്ചി: മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.എം. റോയ് (82) അന്തരിച്ചു. കടവന്ത്ര കെ.പി. വള്ളോൻറോഡ് 'അനന്യ'യിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ 10.30ന് സംസ്ഥാന ബഹുമതികളോടെ തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ശക്തമായ വിമർശനവും സൂക്ഷ്മമായ നിരീക്ഷണവും ഒഴുക്കുള്ള എഴുത്തും ലളിതശൈലിയിലുള്ള പ്രഭാഷണങ്ങളും രാഷ്ട്രീയനിരീക്ഷണ പാടവവുമാണ് കെ.എം.റോയിയെ ശ്രദ്ധേയനാക്കിയത്.വാസ്തുശില്പിയായിരുന്ന കെ.ആർ. മാത്യുവിന്റെയും ലുബിനയുടെയും മകനായി 1939 ഏപ്രിൽ രണ്ടിന് എറണാകുളത്താണ് ജനനം. ഭാര്യ ലീല (എലിസബത്ത്) കൊച്ചി തുറമുഖ ട്രസ്റ്റ് ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: സ്വപ്ന, അഡ്വ. മനു റോയി. മരുമക്കൾ: ലെസ്ളി ജോൺ പീറ്റർ, ദീപ ആന്റണി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.