തിരുവനന്തപുരം:സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ-വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാദ്ധ്യത.തെക്കൻ ജില്ലകളിൽ ഇടത്തരം മഴയും ലഭിക്കും.വടക്കൻ ജില്ലകളിൽ വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കാലവർഷം പിൻവാങ്ങുന്നതിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിൽ വിവിധ മേഖലകളിലായി അന്തരീക്ഷ മർദ്ദവ്യതിയാനം ഉണ്ടാകുകയും ഒന്നിൽ കൂടുതൽ ന്യുനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാലും ഈ മാസം അവസാനം മഴ കൂടുതൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |