തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷാസമയത്ത് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പെൻ, ഷുഗർ ടാബ്ലറ്റ്, ചോക്ലേറ്റ്, പഴങ്ങൾ, സ്നാക്സ്, വെള്ളം തുടങ്ങിയവ കൈവശം വയ്ക്കാമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
പ്രമേഹബാധിതരാണെന്ന സർട്ടിഫിക്കറ്റിന്റെയോ മെഡിക്കൽ രേഖയുടെയോ അടിസ്ഥാനത്തിൽ ഈ ആനുകൂല്യം ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവികൾ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |