SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.06 PM IST

ആർ.ശങ്കർ നട്ടെല്ലുള്ള പോരാളി: കെ.സുധാകരൻ എം.പി

r-sankar

തിരുവനന്തപുരം: ആരുടെ മുന്നിലും തലകുനിക്കാത്ത നട്ടെല്ലുള്ള പോരാളിയായിരുന്നു ആർ. ശങ്കറെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ 113ാം ജന്മവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച പുഷ്പാർച്ചനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച പ്രതിഭാശാലിയായിരുന്നു ശങ്കർ. കോൺഗ്രസിന് എക്കാലത്തും അഭിമാനിക്കാൻ കഴിയുന്നതും കുടിയാൻമാരെയും ചെറുകിട കർഷകരെയും അടിമത്തത്തിന്റെ ചങ്ങലയിൽ നിന്നു മോചിപ്പിച്ചതുമായ ഭൂപരിഷ്കരണ നിയമം പാസാക്കിയതാണ് ശങ്കർ മന്ത്രിസഭയുടെ നേട്ടങ്ങളിൽ പ്രധാനം. മികച്ച ഭരണാധികാരിയായും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായും അദ്ദേഹം ചാർത്തിയ കൈയൊപ്പുകൾ കാലാതീതമാണെന്നും സുധാകരൻ പറഞ്ഞു.

കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, ജി. സുബോധൻ, ട്രഷറർ വി. പ്രതാപചന്ദ്രൻ, നിർവാഹക സമിതി അംഗം വർക്കല കഹാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANKAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.