കൃപേഷിന്റെ വീട്ടിലെത്തിയ രാഹുലിനൊപ്പം പത്രഫോട്ടോഗ്രാഫർമാരെ കടത്തിവിട്ടില്ല: പ്രതിഷേധം

Friday 15 March 2019 5:10 PM IST
rahul-gandhi

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ മാതാപിതാക്കളെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിക്കുന്നതിനിടെ പത്രഫോട്ടോഗ്രാഫർമാരെ കയറ്റിയില്ലെന്ന് പരാതി. ഒരു പ്രമുഖ പത്രത്തിന്റെ ഫോട്ടോഗ്രാഫർ ഒഴികെയുള്ളവരെ ചിത്രങ്ങൾ എടുക്കാൻ അനുവദിച്ചില്ലെന്നാണ് പരാതി. രാഹുൽ ഗാന്ധി കൃപേഷിന്റെ വീട്ടിലെത്തുന്ന ഫോട്ടോ എടുക്കാനായി പുലർച്ചതന്നെ എത്തിയ മലയാള പത്രങ്ങളുടെ ഫോട്ടോഗ്രാഫർമാർക്കാണ് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത്.

സംഭവത്തിൽ കേരളകൗമുദി ഫോട്ടോഗ്രാഫർ അരുൺ എ.ആർ.സി പറയുന്നത് ഇങ്ങനെ. മരിച്ചവരുടെ വീട് സന്ദർശിക്കുന്നതും അവരുടെ വീട്ടിലെ ചിത്രവും മാത്രമാണ് ഒരു ഫോട്ടോഗ്രാഫർ എന്നനിലയിൽ ആകെ ലഭിക്കാനുണ്ടായിരുന്നത്. അതിനു വേണ്ടിയാണ് കടുത്ത ചൂടിൽ ഞാനുൾപ്പെടുന്ന ഫോട്ടോഗ്രാഫർമാർ പൊരിവെയിലിൽ കാത്തുനിന്നത്. ഡി.സി.സിയുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫി പാസോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

തുടർന്ന് എസ്.പി.ജി. ടീം നിങ്ങൾ പ്രമുഖ പത്രത്തിന്റെ ഫോട്ടോഗ്രാഫർ ആണോ എന്ന് ചോദിച്ചു ചെന്നത്, അല്ല സർ, താൻ മറ്റൊരു ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞപ്പോൾ പിടിച്ചു പുറത്താക്കി. കുറച്ചു കഴിഞ്ഞാണ് അറിഞ്ഞത് ആ പത്രത്തിലെ ഫോട്ടോഗ്രാഫർമാർക്ക് മാത്രമേ വീടിനുള്ളിൽ പ്രവേശിക്കാൻ കഴിയു എന്ന്. പിന്നെ എന്തിനാണ് ഈ ഫോട്ടോഗ്രാഫേഴ്സ് രാവിലെ മുതൽ അവിടെ വെയിലത്ത് കാത്തിരുന്നത്.

അന്വേഷിച്ചപ്പോൾ അറിഞ്ഞു ആ പത്രത്തിന്റെ ഫോട്ടോഗ്രാഫർ മറ്റുള്ളവർക്കെല്ലാം പടം നൽകുമെന്ന് എസ്‌.പി.ജി അറിയിച്ചു എന്ന്. ഇത് എല്ലാ ഫോട്ടോഗ്രാഫർമാരും അംഗീകരിച്ചു. വ്യത്യസ്ത മാദ്ധ്യമങ്ങളിൽ ആണ് ജോലി ചെയ്യുന്നത് എങ്കിലും എല്ലാ ജീവനക്കാരും തമ്മിൽ നല്ല ബന്ധമാണുള്ളത്. പരസ്പരം പടം നൽകിയും മറ്റുമൊക്കെ സഹായിക്കുന്നത് ഫോട്ടോഗ്രാഫർമർക്കിടയിൽ പതിവാണ്. എസ്‌.പി.ജി ഉറപ്പു തന്നതിനാലും എന്നും കാണുന്ന ഫോട്ടോഗ്രാഫർ പറഞ്ഞതിനാലും പടം ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. ആരും ഒരു പ്രശ്നങ്ങൾക്കും മുതിർന്നില്ല. അങ്ങനെ രാഹുൽ പോയതിന് ശേഷം ഓഫീസിൽ എത്തി പടം ചോദിച്ചപ്പോഴാണ് ആ ഫോട്ടോഗ്രാഫർ തനിനിറം കാണിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA