തിരുവനന്തപുരം: ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ തിരുവനന്തപുരം മെയിൽ (12623) സമയത്തിൽ മാറ്റം. ചെന്നൈ സെൻട്രലിൽ നിന്ന് 15 മിനിട്ട് നേരത്തെ ഈ വണ്ടി പുറപ്പെടും. ഇതനുസരിച്ച് വിവിധ സ്റ്റേഷനുകളിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന സമയത്തിൽ മാറ്റംവരും. 15 മുതൽ 20 മിനിട്ട് വരെ പല സ്റ്റേഷനുകളിലും നേരത്തെ എത്തിച്ചേരും.
ചെന്നൈ സെൻട്രലിൽനിന്ന് രാത്രി 7.45നായിരുന്നു പുറപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ പുറപ്പെടുന്നത് 7.30നാണ്. രാവിലെ 11.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേർന്നിരുന്നത് 11.20നെത്തും.
പാലക്കാട് പുലർച്ച 3.52നായിരുന്നു നേരത്തെ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ 3.37ന് എത്തും. തൃശ്ശൂരിൽ 4.40നും എറണാകുളം ടൗണിൽ 6.20നും കോട്ടയത്ത് 7.40നും കൊല്ലത്ത് 9.45നും ട്രെയിനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |