SignIn
Kerala Kaumudi Online
Thursday, 25 April 2024 3.34 PM IST

വധശ്രമത്തിന് കേസ്,​ ലുക്കൗട്ട് നോട്ടീസ് ഉടൻ

asha

കൊച്ചി: ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയ ആക്രമിച്ച പ്രതി ബാബുക്കുട്ടനെ പിടികൂടാൻ ശ്രമം തുടരുകയാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. ഇയാൾ ചെങ്ങന്നൂരിൽ ഇറങ്ങിയോ എന്ന് സ്ഥിരീകരിക്കാൻ റെയിൽവേ സ്‌റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ഇന്നോ നാളെയോ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

മോഷണത്തിനും പിടിച്ചുപറിക്കുമായി മനപ്പൂർവം ആക്രമിക്കൽ (394), വധശ്രമം (307), ലൈംഗികാതിക്രമം (376) എന്നീ വകുപ്പുകളാണ് റെയി​ൽവേ പൊലീസ് പ്രതിക്കെതിരെ ചുമത്തിയത്.

ഇയാളെ കണ്ടെത്താൻ സോഷ്യൽ മീഡിയ വഴിയും പ്രചാരണം ആരംഭിച്ചു.
ബലപ്രയോഗത്തിനിടെ നഷ്ടമായ ആശയുടെ മൊബൈൽ ഫോൺ ഓലിപ്പുറം ഭാഗത്ത് നിന്ന് കിട്ടി. പാളത്തി​ന് സമീപം ഫോൺ കണ്ട രണ്ടു യുവാക്കൾ മുളന്തുരുത്തി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. എറണാകുളത്തു നിന്ന് റെയിൽവേ പൊലീസെത്തി ഫോൺ ഏറ്റുവാങ്ങി.
ട്രെയിനിൽ അതിക്രമത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിനായി റെയിൽവേ ട്രൈബ്യൂണലി​ന് പരാതി നൽകാമെന്ന് റെയിൽവേ ഏരിയാ മാനേജർ നിഥിൻ റോബർട്ട് പറഞ്ഞു.

ആശ സഹോദരിയോട്

സംസാരിക്കുമ്പോൾ ആകമണം

ചെങ്ങന്നൂരിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ക്‌ളർക്കായ ആശ 2018 മുതൽ ട്രെയിനിലാണ് പോയിവരുന്നത്. ബുധനാഴ്ച രാവിലെ 8.45 ന് പതിവുപോലെ ട്രെയിനിൽ പുറപ്പെട്ടതാണ്. സഹോദരിയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ബാബുക്കുട്ടൻ സ്‌ക്രൂഡ്രൈവർ കഴുത്തിൽ കുത്തിയിറക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർച്ച ചെയ്യുകയായിരുന്നു. ചെറുത്തപ്പോൾ നിലത്തുവീഴ്ത്തി മുടി​യി​ൽ കുത്തിപ്പി​ടി​ച്ച് ബാത്ത്‌റൂമിലേയ്ക്ക് വലിച്ചുകൊണ്ടു പോകാനും ശ്രമിച്ചു. ചെറുത്തുനില്പിനിടെ പ്രതിയുടെ പിടിവിട്ടപ്പോൾ പുറത്തേക്ക് ചാടുകയായിരുന്നു.

വി​ദ്യാഭ്യാസ വകുപ്പി​ന്റെ പി​റവത്തെ ഓഫീസി​ൽ ജീവനക്കാരനാണ് രാഹുൽ. ആശയുടെ സ്വദേശം കോട്ടയം ജി​ല്ലയി​ലെ മോനി​പ്പി​ള്ളി​യാണ്. 2018ലായി​രുന്നു ഇവരുടെ വി​വാഹം.


കൈയിൽ പിടിക്കാൻ ശ്രമിച്ചു

സ്വർണവും പണവും കവർന്നശേഷം ബാത്ത്‌റൂമിലേക്ക് വലിച്ചിഴച്ചു. ചെറുത്തപ്പോൾ ആക്രമിച്ചു. പിടിവിട്ടപ്പോൾ പുറത്തേക്ക് ചാടി. കുറച്ചുനേരം ട്രെയിനിന് പുറത്ത് തൂങ്ങിക്കിടന്നു. അക്രമി തന്റെ കൈയിൽ പിടിക്കാൻ ശ്രമിച്ചു. പിടിച്ചുകയറ്റാനാണോ തള്ളിയിടാനാണോ എന്നറിയില്ല. അപ്പോൾ പി​ടി​വി​ട്ട് താഴേക്ക് വീഴുകയായിരുന്നു.


ആശ
(ഭർത്താവിനോട് പറഞ്ഞത് )

സൗ​മ്യ​മാ​ർ​ ​ഇ​നി​യും ഉ​ണ്ടാ​ക​രു​തെ​ന്ന്
സൗ​മ്യ​യു​ടെ​ ​അ​മ്മ

കൊ​ച്ചി​:​ ​എ​ന്റെ​ ​മ​ക​ളെ​പ്പോ​ലെ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​ ​കൂ​ടി​ ​പാ​സ​ഞ്ച​ർ​ ​ട്രെ​യി​നി​ൽ​ ​ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യെ​ന്ന​റി​ഞ്ഞ​പ്പോ​ൾ​ ​ദേ​ഷ്യം​ ​കൊ​ണ്ടു​ ​വി​റ​ച്ചു​പോ​യി.​ ​എ​ന്റെ​ ​മ​ക​ൾ​ ​രാ​ത്രി​യി​ലാ​ണ് ​ഗോ​വി​ന്ദ​ച്ചാ​മി​യെ​ന്ന​ ​ദു​ഷ്ട​ന് ​ഇ​ര​യാ​യ​തെ​ന്നെ​ങ്കി​ലും​ ​പ​റ​യാം.​ ​ആ​ശ​യു​ടെ​ ​കാ​ര്യം​ ​പ​ട്ടാ​പ്പ​ക​ലാ​ണ്.​ ​ആ​ ​കു​ട്ടി​യു​ടെ​ ​ജീ​വ​ൻ​ ​തി​രി​ച്ചു​കി​ട്ടി​യ​തി​ന് ​ദൈ​വ​ത്തി​ന് ​ന​ന്ദി​പ​റ​യു​ന്നു.​ ​ഗോ​വി​ന്ദ​ച്ചാ​മി​ക്ക് ​തൂ​ക്കു​ക​യ​ർ​ ​കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കു​മാ​യി​രു​ന്നി​ല്ല​-​ ​സൗ​മ്യ​യു​ടെ​ ​അ​മ്മ​ ​സു​മ​തി​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.
ലേ​ഡീ​സ് ​ക​മ്പാ​ർ​ട്ടു​മെ​ന്റി​ൽ​ ​അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ ​പ്ര​തി​ ​ആ​ദ്യം​ ​യാ​ത്ര​ക്കാ​രി​യു​ടെ​ ​ഫോ​ൺ​ ​ത​ട്ടി​യെ​ടു​ക്കാ​നാ​ണ് ​ശ്ര​മി​ച്ച​ത്.​ ​അ​വ​രെ​ ​ഉ​പ​ദ്ര​വി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ട്ട​ത്.​ ​ഇ​തു​പോ​ലെ​യു​ള്ള​വ​രെ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​പു​റ​ത്തു​വി​ട​രു​ത്.​ ​എ​ന്റെ​ ​കു​ഞ്ഞ് ​മ​രി​ച്ചി​ട്ട് ​പ​ത്തു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞു.​ ​അ​വ​ളു​ടെ​ ​ജീ​വ​ൻ​ ​ബ​ലി​കൊ​ടു​ത്തി​ട്ടും​ ​ട്രെ​യി​നി​ൽ​ ​സ്ത്രീ​സു​ര​ക്ഷ​ ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ​ ​അ​ധി​കാ​രി​ക​ൾ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​സ്ത്രീ​ക​ൾ​ക്ക് ​എ​ന്നാ​ണ് ​നീ​തി​ ​ല​ഭി​ക്കു​ക.​ ​ഗോ​വി​ന്ദ​ച്ചാ​മി​ ​ജ​യി​ലി​ൽ​ ​സു​ഖ​മാ​യി​ ​ജീ​വി​ക്കു​ക​യാ​ണ്.​ ​ന​ഷ്‌​ടം​ ​എ​നി​ക്കു​ ​മാ​ത്രം​ ​-​അ​വ​ർ​ ​പ​റ​ഞ്ഞു.
22​കാ​രി​ ​സൗ​മ്യ​ 2011​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​ന് ​വ​ട​ക്കാ​ഞ്ചേ​രി​ക്ക് ​സ​മീ​പം​ ​എ​റ​ണാ​കു​ളം​ ​-​ ​ഷൊ​ർ​ണൂ​ർ​ ​പാ​സ​ഞ്ച​ർ​ ​ട്രെ​യി​നി​ലെ​ ​വ​നി​താ​ ​ക​മ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​വ​ച്ചാ​ണ് ​ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.​സൗ​മ്യ​യെ​ ​ട്രെ​യി​നി​ൽ​ ​നി​ന്നു​ ​പു​റ​ത്തേ​ക്ക് ​ത​ള്ളി​യി​ട്ട് ​പീ​ഡി​പ്പി​ക്കു​ക​യാ​യിു​ന്നു.​ ​ഫെ​ബ്രു​വ​രി​ ​ആ​റി​ന് ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​സൗ​മ്യ​ ​മ​രി​ച്ചു.​ ​വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ​ ​വ​ധ​ശി​ക്ഷ​ ​ഹൈ​ക്കോ​ട​തി​ ​ശ​രി​വ​ച്ചെ​ങ്കി​ലും,​ ​സു​പ്രീം​ ​കോ​ട​തി​ ​വ​ധ​ശി​ക്ഷ​ ​ഇ​ള​വ് ​ചെ​യ്തു.

സ്ത്രീ​​​സു​​​ര​​​ക്ഷ​​​ ​​​ക​​​ട​​​ലാ​​​സി​​​ലൊ​​​തു​​​ങ്ങു​​​ന്നു
കൊ​​​ച്ചി​​​:​​​ ​​​സൗ​​​മ്യ​​​ ​​​വ​​​ധ​​​ക്കേ​​​സി​​​ന് ​​​ശേ​​​ഷം​​​ ​​​വ​​​നി​​​താ​​​ ​​​ക​​​മ്പാ​​​ർ​​​ട്ടു​​​മെ​​​ന്റി​​​ലെ​​​ ​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​ ​​​സു​​​ര​​​ക്ഷ​​​ ​​​ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​നി​​​ർ​​​ദ്ദേ​​​ശ​​​ങ്ങ​​​ൾ​​​ ​​​റെ​​​യി​​​ൽ​​​വേ​​​ ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നും​​​ ​​​കേ​​​ന്ദ്ര,​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കും​​​ ​​​ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും​​​ ​​​ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ​​​സൗ​​​മ്യ​​​കേ​​​സി​​​ൽ​​​ ​​​സ്പെ​​​ഷ്യ​​​ൽ​​​ ​​​പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി​​​രു​​​ന്ന​​​ ​​​അ​​​ഡ്വ.​​​എ.​​​ ​​​സു​​​രേ​​​ശ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​വ​​​നി​​​താ​​​ ​​​ക​​​മ്പാ​​​ർ​​​ട്ടു​​​മെ​​​ന്റി​​​ൽ​​​ ​​​ഓ​​​രോ​​​ ​​​പു​​​രു​​​ഷ​​​ ​​​-​​​ ​​​വ​​​നി​​​താ​​​ ​​​പൊ​​​ലീ​​​സു​​​കാ​​​രെ​​​ ​​​നി​​​യോ​​​ഗി​​​ക്കു​​​ക,​​​ ​​​ക​​​മ്പാ​​​ർ​​​ട്ടു​​​മെ​​​ന്റ് ​​​എ​​​ൻ​​​ജി​​​ൻ​​​ ​​​റൂ​​​മി​​​ന് ​​​സ​​​മീ​​​പ​​​ത്തേ​​​ക്ക് ​​​മാ​​​റ്റു​​​ക,​​​ ​​​അ​​​ടി​​​യ​​​ന്ത​​​ര​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​​ ​​​ഗാ​​​ർ​​​ഡ് ​​​-​​​ ​​​എ​​​ൻ​​​ജി​​​ൻ​​​ ​​​റൂ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ​​​സ​​​ന്ദേ​​​ശം​​​ ​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി​​​ ​​​അ​​​ലാ​​​റം​​​ ​​​ബ​​​ട്ട​​​ൺ​​​ ​​​സ്ഥാ​​​പി​​​ക്കു​​​ക,​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​ക​​​മ്പാ​​​ർ​​​ട്ടു​​​മെ​​​ന്റു​​​മാ​​​യി​​​ ​​​ബ​​​ന്ധി​​​പ്പി​​​ക്കു​​​ക,​​​ ​​​റെ​​​യി​​​ൽ​​​വേ​​​ ​​​പ​​​രി​​​സ​​​ര​​​ത്ത് ​​​നി​​​രീ​​​ക്ഷ​​​ണ​​​ ​​​കാ​​​മ​​​റ​​​ക​​​ൾ​​​ ​​​സ്ഥാ​​​പി​​​ക്കു​​​ക,​​​ ​​​ട്രെ​​​യി​​​ൻ​​​ ​​​ഓ​​​രോ​​​ ​​​സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തു​​​മ്പോ​​​ഴും​​​ ​​​വ​​​നി​​​താ​​​ ​​​പൊ​​​ലീ​​​സ് ​​​ക​​​മ്പാ​​​ർ​​​ട്ട്മെ​​​ന്റ് ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ശു​​​പാ​​​ർ​​​ശ​​​ക​​​ൾ​​​ ​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​സൗ​​​മ്യ​​​യു​​​ടെ​​​ ​​​ദാ​​​രു​​​ണ​​​മ​​​ര​​​ണം​​​ ​​​ന​​​ട​​​ന്ന് ​​​പ​​​ത്തു​​​ ​​​വ​​​ർ​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞി​​​ട്ടും​​​ ​​​യാ​​​തൊ​​​രു​​​ ​​​മാ​​​റ്റ​​​വു​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.​​​ ​​​ആ​​​യു​​​സി​​​ന്റെ​​​ ​​​ബ​​​ലം​​​കൊ​​​ണ്ടാ​​​ണ് ​​​വ​​​നി​​​ത​​​ ​​​ക​​​മ്പാ​​​ർ​​​ട്ടു​​​മെ​​​ന്റി​​​ലെ​​​ ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​തെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​പ​​​റ​​​യു​​​ന്നു.


സു​​​ര​​​ക്ഷ​​​യി​​​ല്ലാ​​​തെ​​​ ​​​ട്രെ​​​യി​​​നു​​​കൾ
കൊ​​​ച്ചി​​​:​​​ ​​​കൊ​​​വി​​​ഡ് ​​​കാ​​​ല​​​ത്ത് ​​​സ​​​ർ​​​വീ​​​സ് ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ​​​ ​​​റെ​​​യി​​​ൽ​​​വേ​​​ ​​​പൊ​​​ലീ​​​സി​​​ന്റെ​​​ ​​​സു​​​ര​​​ക്ഷ​​​യി​​​ല്ല.​​​ ​​​വ​​​നി​​​താ​​​ ​​​ക​​​മ്പാ​​​ർ​​​ട്ട്മെ​​​ന്റു​​​ക​​​ളി​​​ൽ​​​ ​​​സൗ​​​മ്യ​​​ ​​​വ​​​ധ​​​ക്കേ​​​സി​​​ന് ​​​ശേ​​​ഷം​​​ ​​​ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ ​​​സു​​​ര​​​ക്ഷ​​​യും​​​ ​​​നി​​​ല​​​വി​​​ലി​​​ല്ല.​​​ ​​​ട്രെ​​​യി​​​ൻ​​​ ​​​സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​​ ​​​എ​​​ത്തു​​​മ്പോ​​​ൾ​​​ ​​​ആ​​​ർ.​​​പി.​​​എ​​​ഫ് ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ ​​​ക​​​മ്പാ​​​ർ​​​ട്ടു​​​മെ​​​ന്റു​​​ക​​​ളി​​​ൽ​​​ ​​​ക​​​യ​​​റി​​​ ​​​പ​​​രി​​​ശോ​​​ധി​​​ച്ച് ​​​വ​​​നി​​​ത​​​ക​​​ളു​​​ടെ​​​ ​​​എ​​​ണ്ണ​​​മെ​​​ടു​​​ക്കാ​​​റു​​​ണ്ട്.​​​ ​​​ഗു​​​രു​​​വാ​​​യൂ​​​ർ​​​ ​​​-​​​ ​​​പു​​​ന​​​ലൂ​​​ർ​​​ ​​​ട്രെ​​​യി​​​നി​​​ലും​​​ ​​​ആ​​​ർ.​​​പി.​​​എ​​​ഫ് ​​​കാ​​​വ​​​ലി​​​ല്ലെ​​​ന്ന് ​​​സ്ഥി​​​രം​​​ ​​​കു​​​റ്റ​​​വാ​​​ളി​​​യാ​​​യ​​​ ​​​ബാ​​​ബു​​​ക്കു​​​ട്ട​​​ൻ​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​രു​​​ന്നെ​​​ന്നാ​​​ണ് ​​​അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം​​​ ​​​വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.
കൊ​​​വി​​​ഡ് ​​​മൂ​​​ലം​​​ ​​​റി​​​സ​​​ർ​​​വേ​​​ഷ​​​ൻ​​​ ​​​മാ​​​ത്ര​​​മു​​​ള്ള​​​ ​​​ട്രെ​​​യി​​​ൻ​​​ ​​​സ​​​ർ​​​വീ​​​സാ​​​ണ് ​​​ആ​​​രം​​​ഭി​​​ച്ച​​​ത്.​​​ ​​​പി​​​ന്നീ​​​ട്,​​​ ​​​ടി​​​ക്ക​​​റ്റെ​​​ടു​​​ത്ത് ​​​യാ​​​ത്ര​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ആ​​​ല​​​പ്പു​​​ഴ​​​ ​​​വ​​​ഴി​​​യു​​​ള്ള​​​ ​​​മെ​​​മു​​​ ​​​സ​​​ർ​​​വീ​​​സി​​​ൽ​​​ ​​​അ​​​നു​​​വ​​​ദി​​​ച്ചു.​​​ ​​​കോ​​​ട്ട​​​യം​​​ ​​​വ​​​ഴി​​​ ​​​ഇ​​​ത്ത​​​രം​​​ ​​​ട്രെ​​​യി​​​നി​​​ല്ലെ​​​ന്ന​​​ ​​​പ​​​രാ​​​തി​​​ ​​​വ്യാ​​​പ​​​ക​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ​​​ഗു​​​രു​​​വാ​​​യൂ​​​ർ​​​ ​​​-​​​ ​​​പു​​​ന​​​ലൂ​​​ർ​​​ ​​​ട്രെ​​​യി​​​നി​​​ൽ​​​ ​​​ഏ​​​താ​​​നും​​​ ​​​ക​​​മ്പാ​​​ർ​​​ട്ടു​​​മെ​​​ന്റു​​​ക​​​ൾ​​​ ​​​മാ​​​ർ​​​ച്ച് 17​​​ ​​​മു​​​ത​​​ൽ​​​ ​​​മാ​​​റ്റി​​​വ​​​ച്ച​​​തെ​​​ന്നും​​​ ​​​എ​​​ങ്കി​​​ലും​​​ ​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​ ​​​എ​​​ണ്ണം​​​ ​​​കു​​​റ​​​വാ​​​ണെ​​​ന്നും​​​ ​​​റെ​​​യി​​​ൽ​​​വേ​​​ ​​​അ​​​ധി​​​കൃ​​​ത​​​ർ​​​ ​​​പ​​​റ​​​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAILWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.