തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളും സീസൺ ടിക്കറ്റും ഉടൻ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫീസ് പടിക്കൽ ഇന്ന് രാവിലെ 10.30 ന് ധർണ നടത്തുമെന്ന് പ്രസിഡന്റ് പരവൂർ സജീബ് അറിയിച്ചു.
ഹൃസ്വദൂര യാത്രക്കാർക്ക് റിസർവേഷൻ ഒഴിവാക്കുക, മെമു സർവീസുകൾ പുന:രാരംഭിക്കുക, കൂടുതൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |