SignIn
Kerala Kaumudi Online
Friday, 26 April 2024 2.34 AM IST

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‌ർദ്ദം ഇന്ന്, കാലവർഷം ഉഷാറാകും

rain

തിരുവനന്തപുരം:തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് മുതൽ സംസ്ഥാനത്ത് സജീവമാകും. ഉച്ചയോടെ മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷത്തിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടും. അതുകാരണം നാളെ മുതൽ മഴ സജീവമാകും. ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് വിലയിരുത്തുന്നത്.

വടക്കൻ കേരളത്തിലാകും കൂടുതൽ മഴയ്ക്ക് സാദ്ധ്യത. കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ 14 വരെ മത്സ്യബന്ധനം പാടില്ല.രണ്ട് ദിവസത്തേക്ക് തെക്കൻ തമിഴ്‌നാട്ടിൽ (കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെ) 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.

നാളെ യെല്ലോ അലർട്ട്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ

14ന് ഓറഞ്ച് അലർട്ട്

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.