തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ ഒരു വീട് പൂർണമായും 25 വീടുകൾ ഭാഗികമായും തകർന്നു. പലയിടത്തും റോഡുകൾ ഇടിഞ്ഞു. മരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.
22 ദുരിതാശ്വാസ ക്യാമ്പുകളിലായി 603 പേരുണ്ട്. പമ്പ, മലങ്കര ഡാമുകളുടെ എട്ട് ഷട്ടറുകൾ ഉയർത്തി.
.17 വരെ 55 കിലോ മീറ്റർ വേഗമുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.തീരദേശവാസികൾ ജാഗ്രത പുലർത്തണം.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 16ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോടും 17ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോടും യെല്ലോ അലർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |