തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം ഒഴിച്ചുള്ള പന്ത്രണ്ട് ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻെറ മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. കേരളത്തിനും മഹാരാഷ്ട്രയ്ക്കുമിടയ്ക്ക് തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലി മീറ്റർ വരെ മഴ പെയ്യാം.
തീരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും പൊഴിയൂർ മുതൽ കാസർകോട് വരെ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ച് കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാനിടയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |