തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബർ ആദ്യവാരം മഴ ലഭിക്കും. കാലാവസ്ഥാ അവലോകന പ്രകാരം ഇന്ന് സംസ്ഥാനത്തെ വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കിഴക്കൻ മലയോരത്ത് ഒറ്റപ്പെട്ട മഴ ലഭിക്കും. തിരുവനന്തപുരം ജില്ലയിൽ കിഴക്കൻ മലയോര മേഖലയിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |