SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.51 PM IST

ബംഗാൾ ഉൾക്കടലിൽ ന്യൂനമർ‌ദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴ

rain

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലും അറബിക്കടലിലെ കേരള കർണാടക തീരത്തുള്ള ന്യൂനമർദ്ദ പാത്തി ശക്തിപ്പെട്ടതിനാലും സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത.

മദ്ധ്യ വടക്കൻ ജില്ലകളിലാവും കൂടുതൽ മഴ .ഇന്ന് ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം പാടില്ല. ന്യൂനമർദ്ദം ചൊവ്വാഴ്ചയോടെ കര കയറുമെന്നും ,തുടർന്ന് മഴ കുറയുമെന്നും വിലയിരുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.