തിരുവനന്തപുരം: ഈ മാസത്തെ രണ്ടാമത്തെ ന്യൂനമർദ്ദം ബംഗാൾ ഉൾകടലിൽ ഇന്ന് രൂപപ്പെടും. ഒഡിഷയിലെ ബുവനേശ്വരിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ തെക്കു കിഴക്കായാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. ഇത് ശക്തിപ്പെട്ട് തീവ്രന്യൂനമർദ്ദമാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയുടെ ശക്തി കൂടും. വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുക. കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |