തിരുവനന്തപുരം: ശക്തി കുറഞ്ഞ ഒറ്രപ്പെട്ട മഴ ഒരാഴ്ച കൂടി ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ജില്ലകളിലാണ് വൈകുന്നേരങ്ങളിൽ നേരിയ മഴ ലഭിക്കുക. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അടുത്ത ആഴ്ച വടക്കൻ ജില്ലകളിലും ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ട് മഴ ലഭിച്ചാലും ഉയർന്ന താപനിലയിൽ കാര്യമായ മാറ്റമുണ്ടാകില്ല. തീരത്ത് കാറ്റിന് ശക്തി വർദ്ധിച്ചിട്ടുണ്ടെങ്കിലും മത്സ്യബന്ധനത്തിന് തടസ്സമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |