തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ വേനൽ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യതയും കൂടുതലാണ്.തെക്കൻ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും നാശനഷ്ടങ്ങൾ ഉണ്ടാകാനുമുള്ള സാദ്ധ്യത കൂടുതലായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.കേരള തീരത്തും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.ശക്തമായ മഴയുടെ സാഹചര്യത്തിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |