തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ഒറ്റപ്പെട്ട മഴ തുടരും. തെക്ക്, മദ്ധ്യ ജില്ലകളിൽ കൂടുതൽ മഴ യും വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയും ലഭിക്കും. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ച് നാളെ അസാനി ചുഴലിക്കാറ്റായി മാറും. കേരളത്തെ ന്യൂനമർദ്ദം നേരിട്ട് ബാധിക്കില്ല.ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിലും ചിലപ്പോൾ 65 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |