തിരുവനന്തപുരം : അന്താരാഷ്ട്ര വ്യാവസായിക വികസന പദ്ധതിയുടെ ഭാഗമായി രാജധാനി ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് അമേരിക്കയിലെ ഈസ്റ്റ് കോസ്റ്റ് ഹോസ്പിറ്റാലിറ്റി ഹോട്ടൽ ശൃംഖലയുമായി ധാരണാപത്രം ഒപ്പുവച്ചു. ഈ പദ്ധതിയുടെ ഭാഗമായി രാജധാനി ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ 60 ബിരുദ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ ഈസ്റ്റ് കോസ്റ്റ് ഹോസ്പിറ്റാലിറ്റി ഹോട്ടൽ ശൃംഖലകളിൽ ഒരു വർഷത്തെ പരിശീലനം നൽകും. തുടർന്ന് ഈസ്റ്റ് കോസ്റ്റ് ഹോസ്പിറ്റാലിറ്റി ശൃംഖലയിൽപെട്ട അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തിയഞ്ച് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ തൊഴിൽ അവസരവും നൽകും. കേരളത്തിൽ നിന്നും ആദ്യമായാണ് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ ഇത്തരത്തിൽ അവസരം ലഭിക്കുന്നത്. അമേരിക്കയിലെ ഈസ്റ്റ് കോസ്റ്റ് സി.ഇ.ഒ വിമൽ കോലപ്പയും രാജധാനി ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |