തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും നൽകുന്നതിനായി റവന്യൂ മിത്രം പോർട്ടലിനെ ആശ്രയിക്കണമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. എല്ലാ റവന്യു ഓഫീസിനേയും ബന്ധപ്പെടുത്തിയിട്ടുള്ള പോർട്ടലാണിത്. ജനങ്ങൾക്ക് നേരിട്ട് എത്താതെ തന്നെ പരാതി സമർപ്പിക്കാൻ പോർട്ടൽ വഴി സാധിക്കും. പരാതി നൽകുമ്പോൾ തന്നെ ഫയൽ നമ്പർ ലഭിക്കും. ആ നമ്പർ മുഖേന പരാതിയുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |