SignIn
Kerala Kaumudi Online
Saturday, 20 April 2024 1.01 AM IST

രാജ്ഭവൻ ആശുപത്രിയിലെ സൗകര്യം തേടി മുഖ്യമന്ത്രി

rajbhavan

തിരുവനന്തപുരം: രാജ്ഭവനിലുള്ള ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷം വേണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ച ധനവകുപ്പ് ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. രാജ്ഭവനിലെ ക്ളിനിക്കിലെ ചികിത്സാ സൗകര്യങ്ങളുടെ വിവരങ്ങളും തേടി മുഖ്യമന്ത്രി ഫയൽ പൊതുഭരണ വകുപ്പിലേക്കയച്ചു. രാജ്ഭവന് ഉടൻ കത്ത് നൽകും. സർക്കാർ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുമെന്ന് രാജ്ഭവൻ അറിയിച്ചു.

ഡെന്റൽ ക്ലിനിക്ക് ആരംഭിക്കാൻ തുക ആവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി കഴിഞ്ഞ ജൂലായ് 26നാണ് സർക്കാരിന് കത്ത് നൽകിയത്. തീരുമാനമെടുക്കാതെ മാറ്റിവച്ച ധനവകുപ്പ്, ഗവർണറുമായി ഏറ്റുമുട്ടൽ കടുത്തതിന് പിന്നാലെയാണ് ആവശ്യം അംഗീകരിച്ചത്. രാജ്ഭവനിൽ ഇ ഓഫീസും കേന്ദ്രീകൃത നെ​റ്റ്‌വർക്കും ഒരുക്കുന്നതിന് 75 ലക്ഷം രൂപ അടുത്തിടെ അനുവദിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJBHAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.