ന്യൂഡൽഹി: തെലങ്കാന സർക്കാരുമായി ബിസിനസ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കിറ്റക്സിന് കർണാടകയിലേക്കും ക്ഷണം. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവും കേന്ദ്ര സ്കിൽ ഡെവലപ്മെന്റ്, സംരഭകത്വ, ഐടി, ഇലക്ട്രോണിക് സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറാണ് കിറ്റക്സിനെ ക്ഷണിച്ചത്. ആയിരക്കണക്കിന് മലയാളികൾക്ക് തൊഴിൽ നൽകുന്ന കിറ്റക്സിനെ കർണാടകയിൽ നിക്ഷേപത്തിന് ക്ഷണിച്ചതായും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എല്ലാ പിന്തുണയും നൽകുമെന്നും ചന്ദ്രശേഖർ ട്വീറ്റു ചെയ്തു. ഇക്കാര്യം കിറ്റക്സ് എം.ഡി സാബുജേക്കബുമായി ഫോണിൽ സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരെ ട്വീറ്റിൽ അദ്ദേഹം ടാഗ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |