ഗുരുവായൂർ: കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഉച്ചയ്ക്ക് 12 ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗം കെ.വി. ഷാജി, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, അസിസ്റ്റന്റ് മാനേജർ കെ. ബിനു എന്നിവർ ചേർന്ന് സ്വീകരിച്ചു. പിന്നീട്, ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രിക്ക് ദേവസ്വത്തിന്റെ ഉപഹാരം ചെയർമാൻ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |