SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.11 AM IST

രാജ്യസഭ: ഇടതുമുന്നണി സീറ്റ് സി.പി.എമ്മിനും സി.പി.ഐക്കും

p

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ജയിക്കാവുന്ന രണ്ട് സീറ്റുകൾ സി.പി.എമ്മും സി.പി.ഐയും പങ്കിട്ടെടുക്കാൻ മുന്നണിയോഗത്തിൽ തീരുമാനമായി.

വൈകിട്ട് നാലിന് ചേർന്ന ഇടതുമുന്നണി യോഗത്തിന് പിന്നാലെ, സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം ചേർന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ. പി. സന്തോഷ് കുമാറിനെ രാജ്യസഭാ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. എ.ഐ.വൈ.എഫ് മുൻ ദേശീയസെക്രട്ടറിയാണ് സന്തോഷ് കുമാർ. സി.പി.എം സ്ഥാനാർത്ഥിയെ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. ഒരു സീറ്റിൽ സി.പി.എം മത്സരിക്കുമെന്നുറപ്പുണ്ടായിരുന്നു. അവശേഷിച്ച സീറ്റിലേക്ക് സി.പി.ഐ ഉൾപ്പെടെ നാല് ഘടകകക്ഷികൾ അവകാശവാദമുന്നയിച്ചു. നിലവിലെ ദേശീയ സാഹചര്യം പരിഗണിച്ച് സീറ്റുകൾ സി.പി.എമ്മിനും സി.പി.ഐക്കും അനുവദിക്കാൻ തീരുമാനിച്ചെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഒഴിവുള്ളത്. കെ. സോമപ്രസാദ് (സി.പി.എം), എം.വി. ശ്രേയാംസ് കുമാർ (എൽ.ജെ.ഡി), എ.കെ. ആന്റണി (കോൺഗ്രസ്) എന്നിവരുടേതാണ് ഒഴിവുകൾ. ഇതിൽ രണ്ടെണ്ണം സി.പി.എമ്മിന്റേതും എൽ.ജെ.ഡിയുടേതുമാണ്. അവകാശവാദമുയർത്തിയ എൽ.ജെ.ഡി, ജനതാദൾ-എസ്, എൻ.സി.പി കക്ഷികളെ നയത്തിൽ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം ഇടതുമുന്നണി യോഗത്തിൽ സി.പി.എം ഏറ്റെടുക്കുകയായിരുന്നു.

മുന്നണി യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശീയ രാഷ്ട്രീയസാഹചര്യം വിവരിച്ചു. രണ്ട് സീറ്റുകളിലേക്ക് സി.പി.എമ്മും സി.പി.ഐയും മത്സരിക്കണമെന്നും വ്യക്തമാക്കി. മന്ത്രിസഭയിൽ പോലും പ്രാതിനിദ്ധ്യമില്ലാത്ത തങ്ങളെ പാർലമെന്റിലേക്ക് പരിഗണിക്കണമെന്ന് എൽ.ജെ.ഡിക്ക് വേണ്ടി വറുഗീസ് ജോർജ് വാദിച്ചു. ചെറുതും വലുതുമായ കക്ഷികളുടെ കൂട്ടായ്മയാണ് മുന്നണിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ തങ്ങളിൽ നിന്ന് ലോക്‌സഭാ സീറ്റ് എടുത്തു മാറ്റിയതോടെ 25 വർഷമായി രാജ്യസഭാ പ്രാതിനിദ്ധ്യമില്ലാത്ത സ്ഥിതിയാണെന്നും, സീറ്റ് ആവശ്യപ്പെടണമെന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ടെന്നും ജെ.ഡി.എസ് പ്രസിഡന്റ് മാത്യു ടി.തോമസ് പറഞ്ഞു. നേരത്തേ രണ്ടുതവണ രാജ്യസഭാ സീറ്റ് ഭാഗം വച്ചപ്പോൾ അവസാന മൂന്ന് വർഷം എൻ.സി.പിക്ക് ലഭിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഓർമ്മിപ്പിച്ചു. എന്നാൽ, കഴിഞ്ഞ തവണ ഒഴിവുവന്ന രണ്ട് സീറ്റുകൾ സി.പി.എം ഏറ്റെടുത്തപ്പോൾ, ഇനി ഒഴിവുവരുന്ന രണ്ട് സീറ്റുകളിലൊന്ന് നൽകാമെന്ന ഉറപ്പ് സി.പി.ഐക്ക് നൽകിയിരുന്നതാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫിന്റെ പൊതുതാത്പര്യമനുസരിച്ച് സി.പി.എമ്മും സി.പി.ഐയും മത്സരിക്കുകയല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചോദിച്ചതോടെ എല്ലാവരും അംഗീകരിച്ചു.

രാ​ജ്യ​സ​ഭാ​ ​സീ​റ്റ്:
സ​ന്തോ​ഷി​ന് ​തു​ണ​യാ​യ​ത്
ദേ​ശീ​യ​ത​ല​ ​പ്ര​വ​ർ​ത്ത​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​ഐ​യു​ടെ​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റി​ലേ​ക്ക് ​പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ൻ​ ​പി.​ ​സ​ന്തോ​ഷ് ​കു​മാ​റി​ന് ​സ​ഹാ​യ​ക​മാ​യ​ത്പാ​ർ​ട്ടി​ ​യു​വ​ജ​ന​ ​സം​ഘ​ട​ന​യു​ടെ​ ​ത​ല​പ്പ​ത്ത് ​പ​ത്ത് ​വ​ർ​ഷ​ത്തോ​ളം​ ​ഡ​ൽ​ഹി​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ ​പ​രി​ച​യം.
ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ചേ​ർ​ന്ന​ ​സി.​പി.​ഐ​ ​നി​ർ​വാ​ഹ​ക​സ​മി​തി​ ​യോ​ഗ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​നാ​ണ് ​സ​ന്തോ​ഷി​ന്റെ​ ​പേ​ര് ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ​ ​പ​രി​ച​യ​മു​ള്ള​ ​ആ​ളാ​വ​ണം​ ​ഇ​ന്ന​ത്തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ​പോ​കാ​നെ​ന്നും,​ ​കേ​ന്ദ്ര​ ​പാ​ർ​ട്ടി​യെ​ക്കൂ​ടി​ ​സ​ഹാ​യി​ക്കാ​ൻ​ ​ക​ഴി​വു​ള്ള​യാ​ളാ​ക​ണം​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ന്നും​ ​കാ​നം​ ​പ​റ​ഞ്ഞു.​ ​സ​ന്തോ​ഷി​ന് ​അ​ത് ​സാ​ധി​ക്കു​മെ​ന്ന് ​കാ​നം​ ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ,​ ​മ​റി​ച്ചൊ​രു​ ​പേ​ര് ​യോ​ഗ​ത്തി​ലു​യ​ർ​ന്നി​ല്ല.​ ​സ​ന്തോ​ഷി​ന്റെ​ ​പേ​രി​ന് ​നി​ർ​വാ​ഹ​ക​സ​മി​തി​ ​അം​ഗീ​കാ​രം​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.
എ.​ഐ.​വൈ.​എ​ഫ് ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റും​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യു​മാ​യി​ ​സ​ന്തോ​ഷ് ​ഡ​ൽ​ഹി​ ​കേ​ന്ദ്രീ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​ച്ചു.​ ​സി.​പി.​ഐ​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യും​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​അം​ഗ​വു​മാ​യ​ ​സ​ന്തോ​ഷ്,​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സി​ൻ​ഡി​ക്കേ​റ്റം​ഗ​മാ​ണ്.​ 2011​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​രി​ക്കൂ​റി​ൽ​ ​മ​ത്സ​രി​ച്ചു.​ 1971​ൽ​ ​ഇ​രി​ക്കൂ​ർ​ ​പ​ടി​യൂ​രി​ൽ​ ​കെ.​പി.​ ​പ്ര​ഭാ​ക​ര​ന്റെ​യും​ ​പി.​വി.​ ​രാ​ധ​യു​ടെ​യും​ ​മ​ക​നാ​യി​ ​ജ​നി​ച്ചു.​ ​സേ​ലം​ ​ജ​യി​ൽ​ ​ര​ക്ത​സാ​ക്ഷി​ ​ഒ.​പി.​ ​അ​ന​ന്ത​ൻ​ ​മാ​സ്റ്റ​റു​ടെ​യും​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ ​സേ​നാ​നി​യും​ ​ക​മ്യൂ​ണി​സ്റ്ര് ​നേ​താ​വു​മാ​യി​രു​ന്ന​ ​കെ.​കെ.​ ​അ​ടി​യോ​ടി​യു​ടെ​യും​ ​പൗ​ത്ര​നാ​ണ്.​ ​ഭാ​ര്യ​ ​ഡോ.​ ​ല​ളി​ത​ ​(​കൊ​യ്യം​ ​ജി.​എ​ച്ച്.​എ​സ്.​എ​സ് ​പ്രി​ൻ​സി​പ്പ​ൽ​).​ ​മ​ക്ക​ൾ​:​ ​ഹൃ​ദ്യ​ ​(​മി​റാ​ന്റ​ ​കോ​ളേ​ജ്,​ ​ഡ​ൽ​ഹി​),​ ​ഹൃ​ത്വി​ക് ​(​ ​പ്ല​സ് ​വ​ൺ​ ​വി​ദ്യാ​ർ​ത്ഥി​).

വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​:​ ​പി.​ ​സ​ന്തോ​ഷ് ​കു​മാർ
ക​ണ്ണൂ​ർ​:​ ​പാ​ർ​ട്ടി​ ​ഏ​ൽ​പ്പി​ച്ച​ത് ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് ​രാ​ജ്യ​സ​ഭാ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​നി​യോ​ഗി​ക്ക​പ്പെ​ട്ട​ ​സി.​പി.​ ​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​ ​സ​ന്തോ​ഷ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​യു​ടെ​ ​ജ​ന​വി​രു​ദ്ധ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​കി​ട്ടി​യ​ ​അ​വ​സ​ര​മാ​യാ​ണ് ​ഇ​തി​നെ​ ​കാ​ണു​ന്ന​ത്.​ ​എ​ന്നും​ ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​അ​വ​രു​ടെ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യി​ ​ഇ​ട​പെ​ട്ട് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ഈ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​ഉ​പ​യോ​ഗി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു

75​ ​വ​യ​സ്:​ ​സി.​പി.​ഐ​ ​സം​സ്ഥാന
എ​ക്സി​ക്യൂ​ട്ടീ​വി​ൽ​ 4​ ​പേ​ർ​ ​മാ​റും

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​ഐ​ ​ദേ​ശീ​യ​ ​കൗ​ൺ​സി​ലി​ൽ​ ​അം​ഗ​ങ്ങ​ളാ​കു​ന്ന​വ​രു​ടെ​ ​പ്രാ​യ​പ​രി​ധി​ 75​ ​വ​യ​സ്സാ​ക്കി​ ​നി​ജ​പ്പെ​ടു​ത്തി​യ​ ​പാ​ർ​ട്ടി​ ​തീ​രു​മാ​നം​ ​സം​സ്ഥാ​ന​ ​നേ​തൃ​സ​മി​തി​ക​ളി​ൽ​ ​ന​ട​പ്പാ​ക്കി​യാ​ൽ​ ​സം​സ്ഥാ​ന​ ​നി​ർ​വാ​ഹ​ക​സ​മി​തി​യി​ൽ​ ​നി​ന്ന് ​പു​റ​ത്തു​ ​പോ​കേ​ണ്ടി​ ​വ​രി​ക​ ​നാ​ല് ​പേ​ർ.
ദേ​ശീ​യ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​കെ.​ഇ.​ ​ഇ​സ്മാ​യി​ൽ,​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ളാ​യ​ ​സി.​ ​ദി​വാ​ക​ര​ൻ,​ ​വി.​ ​ചാ​മു​ണ്ണി,​ ​എ.​കെ.​ ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രാ​ണ് ​സം​സ്ഥാ​ന​ ​നേ​തൃ​സ​മി​തി​യി​ൽ​ 75​ ​വ​യ​സ്സ് ​പി​ന്നി​ട്ട​ ​നേ​താ​ക്ക​ൾ.​ ​പു​തി​യ​ ​തീ​രു​മാ​ന​ത്തോ​ടെ​ ​കെ.​ഇ.​ ​ഇ​സ്മാ​യി​ൽ​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​സ​മി​തി​യി​ലും​ ​കൗ​ൺ​സി​ലി​ലും​ ​നി​ന്ന് ​വ​രു​ന്ന​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സോ​ടെ​ ​ഒ​ഴി​വാ​കു​മെ​ന്നു​റ​പ്പാ​യി.​ ​സം​സ്ഥാ​ന​ ​നേ​തൃ​സ​മി​തി​ക​ളി​ൽ​ ​ഏ​തു​ത​രം​ ​നി​ബ​ന്ധ​ന​ ​വേ​ണ​മെ​ന്ന് ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ലാ​ണ്.
ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​മാ​ർ​ക്ക് 60​ ​വ​യ​സ്സ് ​പ്രാ​യ​പ​രി​ധി​ ​ക​ർ​ശ​ന​മാ​ക്കി​യാ​ൽ​ ​കേ​ര​ള​ത്തി​ലെ​ ​പ​ല​ ​ജി​ല്ല​ക​ളി​ലും​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​മാ​റേ​ണ്ടി​ ​വ​രു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​അ​ല്ലെ​ങ്കി​ലും​ ​ര​ണ്ട് ​ടേം​ ​പൂ​ർ​ത്തി​യാ​യ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​സി.​പി.​ഐ​യി​ൽ​ ​മാ​റ​ണം.

രാ​ജ്യ​സ​ഭ:
ഗു​ലാം​ന​ബി​ ​ആ​സാ​ദും
സാ​ദ്ധ്യ​താ​പ​ട്ടി​ക​യിൽ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വ് ​വ​രു​ന്ന​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റി​ലേ​ക്ക് ​എ.​ഐ.​സി.​സി​ ​നേ​തൃ​ത്വം​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​ഗു​ലാം​ ​ന​ബി​ ​ആ​സാ​ദി​നെ​യും​ ​പ​രി​ഗ​ണി​ക്കു​ന്ന​താ​യി​ ​സൂ​ച​ന.
ഗു​ലാം​ന​ബി​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ജി​-23​ ​ഗ്രൂ​പ്പി​നെ​ ​അ​നു​ന​യി​പ്പി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​രാ​ജ​സ്ഥാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ശോ​ക് ​ഗെ​ലോ​ട്ട് ​മു​ന്നോ​ട്ടു​വ​ച്ച​ ​ഒ​ത്തു​തീ​ർ​പ്പ് ​ഫോ​ർ​മു​ല​യി​ൽ​ ​ഇ​തും​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ​റി​യു​ന്ന​ത്.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ ​ത​ന്നെ​ ​നി​ര​വ​ധി​ ​നേ​താ​ക്ക​ൾ​ ​സീ​റ്റ് ​മോ​ഹ​വു​മാ​യി​ ​നി​ൽ​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഹൈ​ക്ക​മാ​ൻ​ഡി​ന്റെ​ ​ഇം​ഗി​ത​ത്തി​ന​നു​സ​രി​ച്ച് ​നീ​ങ്ങാ​മെ​ന്ന​ ​ധാ​ര​ണ​യി​ലാ​ണ് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം.
പാ​ർ​ല​മെ​ന്റ് ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​യി​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ലെ​ത്തി.​ ​ഇ​വി​ടെ​ ​ന​ട​ക്കു​ന്ന​ ​തു​ട​ർ​ ​ച​ർ​ച്ച​ക​ളി​ലാ​വും​ ​തീ​രു​മാ​നം.​ ​എ.​ഐ.​സി.​സി​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​കെ.​സി.​ ​വേ​ണു​ഗോ​പാ​ലി​നെ​ ​നീ​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ളാ​ണ് ​ജി​-23​ ​നേ​താ​ക്ക​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​ത്.​ ​ഇ​ക്കാ​ര്യ​ത്തി​ലും​ ​എ​ല്ലാ​വ​ർ​ക്കും​ ​സ്വീ​കാ​ര്യ​മാ​യ​ ​ഫോ​ർ​മു​ല​യി​ലെ​ത്തു​മെ​ന്നും​ ​സൂ​ച​ന​ക​ളു​ണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJYASABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.