SignIn
Kerala Kaumudi Online
Thursday, 25 April 2024 6.25 AM IST

രാഷ്ട്രപതിക്ക് കൊച്ചിയിൽ ഊഷ്മള സ്വീകരണം

ram

കൊച്ചി: രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കൊച്ചിയിൽ ഊഷ്‌മള സ്വീകരണം. കണ്ണൂരിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകിട്ട് 6.10 ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, വ്യവസായമന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ, കെ.ജെ മാക്‌സി എം.എൽ.എ., വൈസ് അഡ്മിറൽ എം.എ ഹമ്പി ഹോളി, സിറ്റി പൊലീസ് കമ്മിഷണർ സി. നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, കോസ്റ്റ് ഗാർഡ് ഡി.ഐ.ജി എൻ. രവി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽ കുമാർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരുമുണ്ട്. കൊച്ചി താജ് മലബാർ റിസോർട്ടിലാണ് രാഷ്ട്രപതിയും കുടുംബാംഗങ്ങളും താമസിക്കുന്നത്. ഇന്ന് രാവിലെ 9.50 മുതൽ കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിൽ നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങൾ രാഷ്ട്രപതി വീക്ഷിക്കും. 11.30ന് വിക്രാന്ത് സെൽ സന്ദർശിക്കും. തുടർന്ന് താജ് മലബാറിലേക്ക്. നാളെ രാവിലെ 10.20ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. വിവിധ പരിപാടികൾക്കു ശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRESIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.