SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.18 PM IST

ദേവസ്വം ബോർഡിന്റെ രാമായണ മാസാചരണം

p

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ രാമായണ മാസാചരണം പാളയം ഹനുമാൻ ക്ഷേത്രാങ്കണത്തിൽ ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളിൽ രാമായണപാരായണ സ്ഥിരം സമിതികൾ രൂപീകരിക്കുമെന്നും കൂടുതൽ ക്ഷേത്രങ്ങളിൽ മതപാഠശാലകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, ദേവസ്വം സെക്രട്ടറി ഗായത്രിദേവി, ചീഫ് എൻജിനിയർ ആർ. അജിത്കുമാർ, സാംസ്‌കാരിക പുരാവസ്തു വിഭാഗം ഡയറക്ടർ ബി. മധുസൂദനൻ നായർ, കവി പ്രൊഫ. വി. മധുസൂദനൻ നായർ, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ പ്രസിഡന്റ് സി.എൻ. രാമൻ, കരിപ്പൂർ ജി.വി. നായർ, എ.സി. റജിലാൽ, ഒ.ടി.സി ഹനുമാൻ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശകുന്തളകുമാരി തുടങ്ങിയവർ പങ്കെടുത്തു. നവീകരിച്ച ആദ്ധ്യാത്മിക പുസ്തകാലയം, സ്‌പെഷ്യൽപതിപ്പ് പ്രകാശനം, അദ്ധ്യാത്മരാമായണം സൗജന്യനിരക്കിൽ വില്പന എന്നിവയുടെ ഉദ്ഘാടനവും നടന്നു. രാമായണമാസാചരണത്തിന്റെ ഭാഗമായി മതപാഠശാല കൺവീനർമാരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ മതപാഠശാല വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് രാമായണപാരായണം, രാമായണ പ്രഭാഷണം, പ്രശ്‌നോത്തരി, ഉപന്യാസരചന എന്നീ മത്സരങ്ങളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. മത്സരവിജയികൾക്കായി ആഗസ്റ്റിൽ സംസ്ഥാനതല മത്സരവും നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMAYANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.