തിരുവനന്തപുരം: സീരിയൽ നടൻ രമേശ് വലിയശാലയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ നേതൃത്വത്തിൽ രാവിലെ 9.30 മുതൽ മൃതദേഹം തൈയ്ക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. 11ന് മൃതദേഹം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ഒന്നിന് തൈയ്ക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴി തമ്പാനൂർ പൊലീസ് രേഖപ്പെടുത്തി. കൂടുതൽ പേരിൽ നിന്ന് വരും ദിവസങ്ങളിൽ മൊഴിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂർ സി.ഐ എസ്. സനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |