SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.49 PM IST

രാഷ്ട്രപതി ഇന്ന് രാത്രി തലസ്ഥാനത്തെത്തും

ramnath-kovind

₹നാളെ വൈകിട്ട് മടങ്ങും

തിരുവനന്തപുരം: കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി 8.30ന് തിരുവനന്തപുരം ശംഖുംമുഖം വ്യോമസേനാവിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങും. നാളെ രാവിലെ 11.30ന് നിയമസഭയിൽ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ വനിതാസാമാജിക സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം രാജ്ഭവനിൽ വിശ്രമിക്കും. വൈകിട്ട് അഞ്ചിന് പൂനെയ്ക്ക് മടങ്ങും.

ഇന്ന് രാത്രിയെത്തുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് രാജ്ഭവനിലെത്തി വിശ്രമം. വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിലെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതല്ലാതെ മറ്റ് പരിപാടികളൊന്നും നിശ്ചയിച്ചിട്ടില്ല. .

രാഷ്ട്രപതി നാളെ രാവിലെ 11.30ന് തിരുവനന്തപുരത്തെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. വിമാനമിറങ്ങി നേരേ നിയമസഭാമന്ദിരത്തിലെത്തി 12 മണിയോടെ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്യാനും രാജ്ഭവനിലെ വിശ്രമത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ ഡൽഹിക്ക് മടങ്ങാനുമായിരുന്നു ധാരണ. രാഷ്ട്രപതിഭവനിൽ നിന്ന് ഇന്നലെ രാവിലെയാണ് പുതുക്കിയ സമയക്രമീകരണം സംസ്ഥാന സർക്കാരിനെ അറിയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRESIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.