ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എയുടെ മകൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആൽവാറിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ജോഹാരി ലാൽ മീണയുടെ മകൻ ദീപക് മീണ അടക്കമുള്ളവർക്കെതിരെയാണ് കേസ്.
എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മിഷൻ രാജസ്ഥാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി ലാൽ ചന്ദ് കായൽ പറഞ്ഞു.
എന്നാല്‍, ആരോപണങ്ങൾ ജോഹാരി ലാൽ മീണ നിഷേധിച്ചു. കേസ് തീർത്തും അടിസ്ഥാനരഹിതമാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്നെ രാഷ്ട്രീയമായി തകർക്കാനുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |